ബാലരാമപുരം: ബിവറേജസ് കോർപറേഷൻ ലേബലിങ് യൂനിറ്റിൽ ജോലി നോക്കുന്ന സഹപ്രവർത്തകയുടെ വീടിന് മുന്നിലെത്തി ശരീരത്തിൽ പെേട്രാളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. റസൽപുരം അനി നിവാസിൽ രാജേഷ് കുമാർ (33) ആണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ചൊവ്വാഴ്ച രാവിലെ 7.30ന് ബാലരാമപുരം പരുത്തിച്ചക്കോണം ചാനൽ പാലത്തിന് സമീപം കൃഷ്ണവിലാസത്തിൽ അഞ്ജലിയുടെ വീട്ടുമുറ്റത്തായിരുന്നു സംഭവം. വെള്ളിയാഴ്ചയാണ് മരിച്ചത്. ബെവ്കോ ബാലരാമപുരം ഗോഡൗണിലെ സി.ഐ.ടി.യു ലോഡിങ് തൊഴിലാളിയായ രാജേഷ്കുമാർ ലേബലിങ് യൂനിറ്റിലെ സ്ഥിരം ജീവനക്കാരിയായ അഞ്ജലിയുടെ വീട്ടിന് മുന്നിലെത്തി ശരീരത്തിൽ പെേട്രാളൊഴിച്ച് തീ കൊളുത്തിയശേഷം അഞ്ജലിയെയും മകനെയും പിടിക്കാൻ ശ്രമിച്ചു. മകൻ കുതറി മാറിയതോടെ അഞ്ജലിക്ക് ശരീരത്തിൽ പൊള്ളലേറ്റിരുന്നു. ഇരുകൈകളിലും കഴുത്തിലും മൂക്കിലും നെഞ്ചിലുമാണ് പൊള്ളലേറ്റത്. മകൻ ഓടിമാറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തുടർന്ന് സമീപവാസികൾ അറിയിച്ചതനുസരിച്ച് രാജേഷിെൻറ അച്ഛനും സഹോദനും ബന്ധുക്കളുമെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നാലുമാസം മുമ്പാണ് രാജേഷ് കുമാറിെൻറ വിവാഹം നടന്നത്. ഞാൻ പോകുകയാണെന്ന് ഭാര്യയോട് പറഞ്ഞശേഷം വീട്ടിൽനിന്ന് പോയതായിരുന്നു രാജേഷ്. പൊലീസ് ആശുപത്രിയിലെത്തി ഇയാളുടെ മൊഴി രേഖപ്പെടുത്തി. രാജേഷിെൻറ ബൈക്കും മൊബൈൽ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ സംഭവത്തിെൻറ ചുരുളഴിയൂവെന്നാണ് പൊലീസ് ഭാഷ്യം. കൂടുതൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രാജേഷിെൻറ ബന്ധുക്കൾ ബാലരാമപുരം പൊലീസിൽ പരാതി നൽകി. രാജേഷിെൻറ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.