ചവറ: ബൈക്കുകൾ കൂട്ടിയിടിച്ച് ചികിത്സയിലിരുന്ന ക്ഷേത്ര പൂജാരി മരിച്ചു. പന്മന ചിറ്റൂർ തൊടുവേൽ പടിഞ്ഞാറ്റതിൽ ബിജു- ഷീബ ദമ്പതികളുടെ മകൻ വിവേക് (20) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴരക്കായിരുന്നു അപകടം. മൈനാഗപ്പള്ളിയിലെ ക്ഷേത്രത്തിൽനിന്ന് വീട്ടിലേക്ക് വരവെ ശാസ്താംകോട്ട റൂട്ടിൽ മൈനാഗപ്പള്ളി പുത്തൻചന്തക്ക് കിഴക്കുവശം മറ്റൊരു ബൈക്കുമായി ഇടിക്കുകയായിരുന്നു. ഉടൻതന്നെ സമീപത്തെ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ 11 ഓടെ മരിച്ചു. ഏക സഹോദരി അപർണ.