തിരുവനന്തപുരം: അധ്യാപക സംഘടനയായ ജി.എസ്.ടി.യു മുൻ സംസ്ഥാന പ്രസിഡൻറും സംസ്ഥാന സർക്കാറിെൻറ കരിക്കുലം കമ്മിറ്റി അംഗവുമായിരുന്ന പോത്തൻകോട് കരൂർ ‘വന്ദന’ത്തിൽ കാവുവിള വിക്രമൻ നായർ (69) നിര്യാതനായി. മകളുടെ വസതിയായ ശ്രീകാര്യം ഗവ. എൻജിനീയറിങ് കോളജിന് സമീപം ‘പവിത്ര’ത്തിലാണ് മരണാനന്തര കർമങ്ങൾ. കെ.എസ്.എസ്.പി.എ രക്ഷാധികാരിയും മുൻ ജനറൽ സെക്രട്ടറിയുമാണ്. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗമായിരുന്ന ഇദ്ദേഹം കരൂർ സ്റ്റാർ കോളജ് സ്ഥാപകനും പ്രിൻസിപ്പലുമാണ്. കണിയാപുരം മുസ്ലിം ഹൈസ്കൂൾ, ശ്രീകാര്യം, തോന്നയ്ക്കൽ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. നെടുവേലി, എസ്.എം.വി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായും പ്രവർത്തിച്ചു. ഭാര്യ: റിട്ട. സബ് രജിസ്ട്രാർ എം. നിർമലകുമാരി. മക്കൾ: വിനിത (ബി.ആർ.സി, നെടുമങ്ങാട്), വിനയ (എസ്.കെ.വി.എച്ച്.എസ്.എസ്, പാലോട് ) മരുമക്കൾ : ഗോപിൻ (ജോയൻറ് രജിസ്ട്രാർ, സാങ്കേതിക സർവകലാശാല), ദീപു (എച്ച്.ഡി.എഫ്.സി)