ഓച്ചിറ: ക്ലാപ്പന വരവിള വെളിയിൽ തെക്കതിൽ പുഷ്കരെൻറ മകൻ ശരത് (40) മസ്കത്തിൽ നിര്യാതനായി. കോവിഡ് ബാധിച്ച് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. മസ്കത്തിലെ അറാത്തിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്ത് വരികയായിരുന്നു. മാതാവ്: യേശുമണി. ഭാര്യ: സുനി. മക്കൾ: ശിവ, ദേവ.