നെടുങ്കണ്ടം: ചേമ്പളം സ്വദേശിയായ യുവാവിനെ കാഞ്ഞിരപ്പള്ളിയിലെ ജോലിസ്ഥലത്ത് കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കരിമ്പനാക്കുഴിയില്‍ രാജുവിെൻറ മകന് നിഥിനാണ് (23) മരിച്ചത്. കാഞ്ഞിരപ്പള്ളിയില്‍ സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചയാണ് മരിച്ചനിലയിൽ കണ്ടത്. മാതാവ്: ഉഷ. സഹോദരന്: നിഖില്‍.