ചൊവ്വാഴ്ച ദേശീയപാതയിൽ ഇത്തിക്കര പാലത്തിന് സമീപത്തായിരുന്നു അപകടം.
കൊട്ടിയം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോൺഗ്രസ് നേതാവ് മരിച്ചു.ഐ.എൻ.ടി.യു.സി ജില്ല സെക്രട്ടറിയും ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറുമായ കൊല്ലം ബീച്ച് നോർത്ത് ബീമ മൻസിലിൽനിന്ന് കൂട്ടിക്കട തെക്കടത്ത് തെക്കതിൽ ഷാഹിദ മൻസിലിൽ താമസിച്ചിരുന്ന സുൽഫിക്കർ ഭൂട്ടോ (54) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ദേശീയപാതയിൽ ഇത്തിക്കര പാലത്തിന് സമീപത്തായിരുന്നു അപകടം. ഇദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ മിനിലോറി ഇടിക്കുകയായിരുന്നു.പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം കൊട്ടിയത്തെയും തിരുവനന്തപുരത്തെയും സ്വകാര്യ ആശുപത്രികളിലും പിന്നിട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച മരിച്ചു. ചാത്തന്നൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഹെഡ്ലോഡ് ഫെഡറേഷൻ കൊല്ലം ജില്ല ജനറൽ സെക്രട്ടറി, കൊല്ലം പോർട്ട് ആൻഡ് ഹാർബർ വർക്കേഴ്സ് കോൺഗ്രസ് സെക്രട്ടറി, ജോനകപ്പുറം വലിയപ്പള്ളി മുസ്ലിം ജമാഅത്ത് എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ഭാര്യ: സാബിറ. മക്കൾ: സുബഹാന, മുഹമ്മദ് അഫ്സൽ. മരുമകൻ: ഷിബിൻ.