വെഞ്ഞാറമൂട്: ദിവസങ്ങൾക്ക് മുമ്പ് കാണാതായ സ്കൂള്‍ ജീവനക്കാരെൻറ മൃതദേഹം ആറ്റില്‍ കണ്ടെത്തി. ആറ്റിങ്ങലിലെ സര്‍ക്കാര്‍ സ്കൂളിൽ ലാബ് അസിസ്റ്റൻറായ വാമനപുരം അമ്പലംമുക്ക് കലാഭവനില്‍ കലേഷിെൻറ (42) മൃതദേഹമാണ് ആറ്റില്‍ കാണപ്പെട്ടത്്. കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് ഇദ്ദേഹത്തെ വാമനപുരം പാലത്തിന് സമീപം െവച്ചാണ് നാട്ടുകാര്‍ അവസാനമായി കണ്ടത്. അന്ന് പാലത്തില്‍നിന്ന് ഒരാള്‍ ആറ്റിലേക്ക് ചാടുന്നതായി അതുവഴി വന്ന ഒരാള്‍ പൊലീസ് പട്രോളിങ് സംഘത്തെ അറിയിച്ചിരുന്നു. എന്നാൽ ഇത് കലേഷ് ആെണന്ന് സ്ഥിരീകരിച്ചിരുന്നില്ല. പൊലീസ് അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് അഗ്നിശമനസേന രാത്രി വരെ തിരച്ചില്‍ നടത്തി മടങ്ങി. ബുധനാഴ്ചയും സ്കൂബാ ടീമുല്പ്പെടുള്ളവര് തിരിച്ചില്‍ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. അവസാനശ്രമമെന്ന നിലയില്‍ അഗ്നിശമനസേനയുടെ കൂടുതല്‍ സംവിധാനങ്ങളുമായി സ്കൂബാ ടീം ശനിയാഴ്ച രാവിലെ വാമനപുരം പാലത്തിന് സമീപം തിരച്ചില്‍ നടത്തി. ഇതിനിടെ നാട്ടുകാരിലൊരാള്‍ വാമനപുരം കണിച്ചോട് പെരുന്ത്രാകടവിന് സമീപം ഒരാളുടെ മൃതദേഹം വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നതായി അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്നിശമനസേന കടവിലെത്തി മൃതദേഹം കരക്കെടുത്തു. പിന്നീട് ബന്ധുക്കളെത്തി കലേഷിെൻറ മൃതദേഹമാെണന്ന് തിരിച്ചറിയുകയുമായിരുന്നു. വെഞ്ഞാറമൂട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.