കൊല്ലങ്കോട്: മുതലമട മാമ്പള്ളത്തിൽ കാണാതായ ഗൃഹനാഥനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുതലമട മാമ്പള്ളം കിട്ടുണ്ണിയുടെ മകൻ രാമകൃഷ്ണനെയാണ് (51) സ്വകാര്യ വ്യക്തിയുടെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലങ്കോട് അഗ്നിരക്ഷ സേന അംഗങ്ങൾ ആർ. രമേശിെൻറ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്തു. കുളത്തിൽ വീണ് മരിച്ചതാവാമെന്നാണ് നിഗമനമെന്ന് കൊല്ലങ്കോട് പൊലീസ് പറഞ്ഞു.