പുളിക്കൽ: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. പറവൂരിലെ പരേതനായ പാണ്ടികശാല ഹസൈനാർ ഹാജിയുടെ മകൻ സൈനുൽ ആബിദാണ് (48) മരിച്ചത്.
വെള്ളിയാഴ്ച രാത്രി പത്തോടെ രാമനാട്ടുകരയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഫറോക്ക് ചുങ്കത്ത് ബന്ധുവിെൻറ മരണാന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെ നായ് കുറുകെ ഓടിയതിനാൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞായിരുന്നു അപകടം.
മുസ്ലിം ജമാഅത്ത് പ്രവർത്തകനും പറവൂർ ബദ്രിയ്യ: ജുമുഅത്ത് പള്ളി, മുഹമ്മദിയ്യ: ഹയർ സെക്കൻഡറി മദ്റസ ജീവനക്കാരനും നാട്ടിലെ പത്ര വിതരണക്കാരനുമായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്ച ഉച്ചയോടെ പറവൂർ മഹല്ല് ഖബർസ്ഥാനിൽ മറവു ചെയ്യും. മാതാവ്: പരേതയായ ഫാത്തിമക്കുട്ടി. സഹോദരങ്ങൾ: അബ്ദുസ്സമദ്, ശരീഫ, സുമയ്യ, റംല, ഖൈറുന്നിസ, മൈമൂന, ആസ്യ, പരേതയായ ഹഫ്സ. ബൈക്കിൽ സൈനുൽ ആബിദിെൻറ കൂടെയുണ്ടായിരുന്ന സഹോദരീപുത്രൻ അമീർ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.