തൊടുപുഴ: വീട്ടിലേക്ക് നടന്നുപോകുന്നതിനിെട കാറിടിച്ച് ഗൃഹനാഥന് മരിച്ചു. ആലക്കോട് കച്ചിറപ്പാറ പാറക്കല്‍ തോമസ് ദാവീദാണ് (സോമന് -56) മരിച്ചത്.വെള്ളിയാഴ്ച രാത്രി ആലക്കോട്-ചാലാശേരി േറാഡിലായിരുന്നു അപകടം. പിന്നില്‍നിന്ന് എത്തിയ കാര്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. 100 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചശേഷം വാഹനം നിര്‍ത്താതെ പോയി. ഗുരുതര പരിക്കേറ്റ സോമനെ നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കാര്‍ പിന്നീട് കരിമണ്ണൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യ: റോസിലി. മക്കള്‍: ടോണി, റോണി. മരുമകള്‍: അശ്വതി.