തിരുനാവായ: പ്രമുഖ പണ്ഡിതൻ എടക്കുളം ചിറക്കൽ മൊയ്തീൻ കുട്ടി മുസ്ലിയാർ (സി.ബി.എം. ബാവ മുസ്ലിയാർ -74) നിര്യാതനായി. ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി ജുമാ മസ്ജിദിൽ 40 വർഷം ഖത്തീബായി സേവനം ചെയ്തിട്ടുണ്ട്. എസ്.വൈ.എസ് ആലപ്പുഴ ജില്ല കമ്മിറ്റി അംഗവും, എടക്കുളം സുന്നി മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെയും ചിറക്കൽ കുടുംബ സമിതിയുടെയും മുഖ്യ രക്ഷാധികാരിയുമായിരുന്നു. എടക്കുളം മഹല്ല് മുൻ ഖത്തീബ് ചിറക്കൽ ബീരാലി മൊല്ലയുടെ മകനാണ്. ഭാര്യ: പോത്തഞ്ചേരി ഫാത്തിമ. മക്കൾ: റംല, മുഹമ്മദ് ബശീർ (യു.എ.ഇ), ജാഫർ (ഒമാൻ), സാജിദ, ജാബിർ (യു.എ.ഇ), ജസീല, ജുബൈർ (യു.എ.ഇ), ജാസിർ (സൗദി), ജബീറ, ജവാദ് (തിരുനാവായ ഗ്രാമപഞ്ചായത്ത് അംഗം). മരുമക്കൾ: മുഹമ്മദ് കുട്ടി കാളാട്, നുസ്റത്ത് ബീഗം, ബുഷ്റ, മുസ്തഫ മുത്തൂർ, സലീന, അബ്ദുൽ ഗഫൂർ വെട്ടിച്ചിറ, സലീന, തസ്നി, സ്വാലിഹ് കുറ്റൂർ. സഹോദരങ്ങൾ: മുഹമ്മദ് മുസ്ലിയാർ (കുഞ്ഞാപ്പുട്ടി), അബ്ദുസ്സലാം, അബ്ദുല്ലക്കുട്ടി (ഇരുവരും ചൂലൂർ), ഉമ്മർ (കുറ്റിപ്പുറം).