റാന്നി: തുലാപ്പള്ളിയില്‍ കുടുംബവഴക്കിനിടെ മധ്യവയസ്കൻ കുത്തേറ്റു മരിച്ചു. പമ്പാവാലി തുലാപ്പള്ളി ഐത്തലപ്പടിയില്‍ താമസിക്കുന്ന ചരിവുകാലായില്‍ സാബുവാണ് (50) മരിച്ചത്.വെള്ളിയാഴ്ച വൈകീട്ട് ആറിന് വീട്ടിലാണ് കുത്തേറ്റത്. കോട്ടയം മെഡിക്കല്‍ കോളജിൽ ചികിത്സക്കിടെ ശനിയാഴ്ച രാവിലെ ആറരയോടെ മരിച്ചു.വീട്ടുവഴക്കിനിടെയുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പറയുന്നു. വയറിന് ആഴത്തില്‍ മുറിവേറ്റ സാബുവിനെ അപ്പോള്‍തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മാനസിക വൈകല്യത്തിന് ചികിത്സ തേടിയിരുന്ന സാബു വീട്ടില്‍ നിരന്തരം പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുെന്നന്ന് പറയുന്നു. സംഭവത്തിനുശേഷം രക്ഷപ്പെട്ട 17കാരനായ പ്രതി പൊലീസ് പിടിയിലായതായി സൂചനയുണ്ട്. പമ്പ പൊലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥിെൻറ നേതൃത്വത്തില്‍ പൊലീസ് നടപടി സ്വീകരിച്ചു.