അടൂർ: ബൈക്കിന് പിറകിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഏനാത്ത് വടക്ക് കൊണ്ടുരഴികത്ത് വീട്ടിൽ പരേതനായ ഗോവിന്ദ പിള്ളയുടെ മകൻ രാധാകൃഷ്ണൻ പിള്ളയാണ് (67) മരിച്ചത്. അടൂർ വടക്കടത്തുകാവിൽ വെള്ളിയാഴ്ച രാത്രി 10നാണ് ഇദ്ദേഹം യാത്രചെയ്ത ബൈക്കിന് പിറകിൽ അതിവേഗത്തിൽ വന്ന കാറിടിച്ചത്. രാധാകൃഷ്ണൻ പിള്ളയെയും കൂടെയുണ്ടായിരുന്ന ആളെയും ഉടൻ അതുവഴിവന്ന പത്രപ്രവർത്തകൻ അനു ഭദ്രൻ അടൂർ ജനറൽ ആശുപത്രിയിലും തുടർന്ന് തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചിരുന്നു. രാധാകൃഷ്ണൻ പിള്ളയുടെ സംസ്കാരം ഞായറാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ. ഭാര്യ: ലത. മക്കൾ: ഗണേഷ്, മുരുകേശ്, ശ്രീവള്ളി.