തിരുവനന്തപുരം: മലയിൻകീഴ് മേഖലയിൽ അവിഭക്ത സി.പി.െഎയുടെയും സി.പി.എമ്മിെൻറയും നേതാവായിരുന്ന അന്തിയൂർക്കോണം നരസിംഹത്ത് വീട്ടിൽ ബി. സുഭദ്രാംബിക (91) നിര്യാതയായി. സി.പി.എം സംസ്ഥാന കമ്മിറ്റി മുൻ അംഗമായിരുന്ന അന്തരിച്ച പേരൂർക്കട സദാശിവെൻറ മാതൃസഹോദരിയുടെ മകളാണ്. മഹിള അസോസിയേഷൻ നേമം ഏരിയ മുൻ വൈസ് പ്രസിഡൻറും സി.പി.എം അന്തിയൂർക്കോണം മുൻ ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. ഭർത്താവ്: പേയാട് അയണത്ത് പരേതനായ സുകുമാര പണിക്കർ. മക്കൾ: വിക്രമൻ (റിട്ട. കൺസ്യൂമർഫെഡ്), മോഹനൻ (റിട്ട.കേരള യൂനിവേഴ്സിസിറ്റി , സി.ഡബ്ല്യു.എഫ് ഐ പേരൂർക്കട ഏരിയ കമ്മിറ്റിയംഗം), പ്രസന്നകുമാരി, വിജയൻ (റിട്ട. റീജനൽ മാനേജർ, കൺസ്യൂമർ ഫെഡ്), സുരേഷ് ബാബു (ബിസിനസ്), എസ്. രാജേന്ദ്രൻ (മത്സ്യഫെഡ്, നെറ്റ് ഫാക്ടറി, മുട്ടത്തറ), എസ്. സ്വർണലത. മരുമക്കൾ: ശ്രീമതി, സുശീല, പരേതനായ എസ്. രാധാകൃഷ്ണൻ (റിട്ട. ഫയർഫോഴ്സ്), വി. ജയകുമാരി, ജയ, ലജ, രാമചന്ദ്രൻ, (റിട്ട. കെ.എസ്.ഇ.ബി).