തിരുവനന്തപുരം: വള്ളക്കടവ് ബിലാൽ നഗർ മന്നത്ത് ഹൗസ് ടി.സി 35/1026(2)119 ഡി യിൽ പരേതരായ സാലിയുടെയും റഹ്മാകണ്ണിെൻറയും മകൻ മുഹമ്മദ് ഷെരീഫ് (55-ഓവർസിയർ കെ.എസ്.ഇ.ബി, തുമ്പ) നിര്യാതനായി. ഭാര്യ: നദീറ ഷെരീഫ്. മക്കൾ: റംസാൻ, റിസ്വാന.
കരമന മുസ്ലിം ജമാഅത്ത് മുൻ പ്രസിഡൻറും മുസ്ലിം ലീഗ് നേതാവുമായ പരേതനായ കരമന മാഹീെൻറ ഭാര്യാസഹോദരനാണ്. സഹോദരങ്ങൾ: അഷ്റഫ്, സുബൈദ, നുസൈഫ, ആരിഫ്, ആസിഫ്, യൂസുഫ്, ഷമി, ഷജി, ലത്തീഫ് കരമന (ബിസിനസ്). നിര്യാണത്തിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, ആൻറണി രാജു, മേയർ ആര്യ രാജേന്ദ്രൻ, പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി തുടങ്ങിയവർ അനുശോചിച്ചു.