പട്ടാമ്പി: വിളയൂർ പരേതനായ ചിറക്കൽ പറങ്ങോടെൻറ മകൻ ചിറക്കൽ കുഞ്ചുണ്ണി (ഉണ്ണി- 80) നിര്യാതനായി. വിളയൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻറും ദീപ പാനൽസ് ഉടമയുമായിരുന്നു. ഭാര്യ: വിജയകുമാരി. മക്കൾ: പ്രദീപ്, ഡോ. പ്രമോദ്, ഡോ. ദീപ, പരേതനായ വിനോദ്. മരുമക്കൾ: സന്ധ്യ, രഞ്ജിനി, സ്മിത, അരുൺ.