കിഴക്കമ്പലം: കാവുങ്ങല്‍പറമ്പ് തൈക്കാവിനടുത്തുള്ള ചവറക്കോട് ചിറയല്വീണ് രക്ഷപ്പെടുത്തി അബോധാവസ്ഥയിലായിരുന്ന 12കാരന് മരിച്ചു. തിരുനെല്‍വേലി സ്വദേശി ദുരൈയുടെ മകന് ശിവയാണ് ശനിയാഴ്ച രാവിലെ ചെന്നൈയില്‍ മരിച്ചത്. ഒരാഴ്ചമുമ്പ് കൂട്ടുകാരോടൊത്ത് കുളക്കരയില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ശിവ കുളത്തില്‍ വീണത്. കൂട്ടുകാരുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ സമീപവാസിയായ വിദ്യാർഥി പൊതിയില്‍ മുഹമ്മദ് അസ്ലം കുളത്തില്‍ ചാടി ശിവയെ മുങ്ങിയെടുക്കുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന ശിവയെ പഴങ്ങനാട്ടും തുടര്‍ന്ന് എറണാകുളത്തും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി വിദഗ്ധചികിത്സക്ക് ബന്ധുക്കള്‍ ചെന്നൈയിലേക്ക് കൊണ്ടുപോയെങ്കിലും ശനിയാഴ്ച രാവിലെ ആശുപത്രിയിൽ എത്തുന്നതിനുമുമ്പ് മരിച്ചു.ആക്രിക്കച്ചവടം നടത്തുന്ന ശിവയുടെ കുടുംബം കാവുങ്ങൽപറമ്പ് കാരുകുളത്താണ് വാടകക്ക് താമസിച്ചിരുന്നത്. ഉമ മഹേശ്വരിയാണ് മാതാവ്. സഹോദരന്: നവീന്‍.