കൽപറ്റ: നോർത്തിൽ കൈനാട്ടി വിദ്യാനഗറിൽ കർഷകയിൽ അരിവാരം എ.ആർ. പ്രഭുകുമാർ (73) നിര്യാതനായി. പത്മപ്രഭ ഗ്രന്ഥാലയം വയോജന വേദിയംഗം, ജൈന സമാജം മുൻസെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സരള (കൽപറ്റ പഞ്ചായത്ത് മുൻ അംഗം). മക്കൾ: പ്രത്യുഷ, മഞ്ജുഷ, ജിനേഷ്. മരുമക്കൾ: വീരേന്ദ്രകുമാർ, മഹിപാൽ, രശ്മി. സഹോദരങ്ങൾ: സുരേഷ്കുമാർ, ശശിദേവി, മനോഹരി, ഉഷ, പരേതയായ പ്രേമ ലീല. സംസ്കാരം തിങ്കളാഴ്ച രാവിലെ 10നു വീട്ടുവളപ്പിൽ.