കൊണ്ടോട്ടി: അജ്മീർ സന്ദർശിച്ച് മടങ്ങുകയായിരുന്ന യുവ പണ്ഡിതന് ട്രെയിനില്‍ ഹൃദയാഘാതം മൂലം മരിച്ചു. കുമ്മിണിപ്പറമ്പ് കളത്തിങ്ങല്‍ അഹ്മദ്കുട്ടി മുസ്ലിയാരുടെ മകന് മുഹമ്മദ് സാലിം ദാരിമിയാണ് (37) മരിച്ചത്. കുടുംബത്തോടൊപ്പം അജ്മീര്‍ സന്ദര്‍ശിച്ച് മടങ്ങുന്നതിനിടെ ഗോവയിലെ മഗാവ് എന്ന സ്ഥലത്ത് വെച്ചാണ് ഹൃദയാഘാതമുണ്ടായത്. ഉടന്‍ അടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പ്രഭാഷകനും കരിപ്പൂര്‍ നവവിയ്യ ഹിഫ്ള് കോളജ് പ്രിന്‍സിപ്പലുമായിരുന്നു. കാരശ്ശേരി ജുമാമസ്ജിദ്, വടകര ഓര്‍ക്കാട്ടേരി, കോട്ടക്കല്‍ വീണാലുക്കല്‍, കൊടുവള്ളി, കുറ്റിക്കാട്ടൂര്‍, വടകര, കുന്നുംപുറം പടപ്പറമ്പ് എന്നിവിടങ്ങളില്‍ ഖത്തീബായി സേവനം ചെയ്തിട്ടുണ്ട്. മാതാവ്: പെരിങ്കല്ലീരി ഉമ്മു ആയിശ. ഭാര്യ: ഉമ്മു ഹബീബ. മക്കള്‍: ആയിശ സുല്‍ഹ, മുഹമ്മദ് റബീഅ്, ഫാത്തിമ ഹന്ന. സഹോദരങ്ങള്‍: മുസ്തഫ ദാരിമി, ജൗഹര്‍ മാഹിരി, ഹാഫിള്് സിറാജുദ്ദീന് യമാനി, ഹാഫിള് ജലാലുദ്ദീന്‍ സ്വയൂതി യമാനി, മിസ്ബാഹുദ്ദീന്‍ റാസി അസ്ഹരി, താജുദ്ദീൻ യമാനി, സുമയ്യ, ഖദീജ, മുന്‍ജിദ.