തിരൂർ: റിട്ട. സെയിൽസ് ടാക്സ് ഇൻസ്പെക്ടർ തൃക്കണ്ടിയൂരിലെ നാണി നിവാസിൽ ആലമ്പറ്റ ഗോപാലൻ നായർ (86) നിര്യാതനായി. ഭാര്യ: പരേതയായ ചെറുവള്ളി തങ്കമണി. മക്കൾ: രമ (റിട്ട. അധ്യാപിക, തൃശൂർ), ലത (അധ്യാപിക, പി.പി.എൻ.എം.യു.പി സ്കൂൾ, തൃക്കണ്ടിയൂർ), മണികണ്ഠൻ (റീജനൽ മാനേജർ, മാതൃഭൂമി, കോഴിക്കോട്), രവി (മെയിൻറനൻസ് എൻജിനീയർ ഹോട്ടൽ മാനേജ്മെൻറ് ഇൻസ്റ്റിറ്റ്യൂട്ട് ചെന്നൈ), ഹരി ഗോപാൽ (അധ്യാപകൻ, എം.എസ്.പി ഹയർ സെക്കൻഡറി സ്കൂൾ, മലപ്പുറം). മരുമക്കൾ: ചന്ദ്രശേഖരൻ (റിട്ട. ജീവനക്കാരൻ, അക്കൗണ്ട്സ് ജനറൽ ഓഫിസ് തൃശൂർ), ഉണ്ണികൃഷ്ണൻ (റിട്ട. മാനേജർ കനറാ ബാങ്ക്), പ്രീത (അധ്യാപിക, എം.എസ്.എം ഹയർ സെക്കൻഡറി സ്കൂൾ കല്ലിങ്ങൽപ്പറമ്പ്), ഷൈനി (അധ്യാപിക, ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, തിരൂർ). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.