താഴത്തറ: രാങ്ങാട്ടൂരിലെ പരേതനായ മേലേതിൽ കുഞ്ഞിമൂസഹാജിയുടെയും ഫാത്തിമക്കുട്ടിയുടെയും മകനും പൊതു പ്രവർത്തകനുമായിരുന്ന അബ്ദുസ്സലാം (44) നിര്യാതനായി. പൊന്നാനി സൽമാസ് ടെക്സ്റ്റയിൽസ് ഉടമയായിരുന്നു. രാങ്ങാട്ടൂർ ടൗൺ മസ്ജിദ് പരിപാലനക്കമ്മിറ്റിയംഗം, വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: സുമയ്യ. മക്കൾ: സൽമാൻ ഫാരിസ്, സൽമ ഷെറിൻ, മുഹമ്മദ് ഷിനാദ്. സഹോദരങ്ങൾ: അലി, മുസ്തഫ, ആസ്യ, സാറ, പരേതനായ ഇബ്രാഹിം.