മഞ്ചേരി: മംഗലശ്ശേരിയിൽ എബനേസർ ഫ്രാൻസിസ് (86) നിര്യാതനായി. മഞ്ചേരി സി.എസ്.ഐ നിക്കോളസ് മെമ്മോറിയൽ ദേവാലയത്തിൽ അനേക വർഷം ട്രഷററും കമ്മിറ്റി അംഗവും ആയിരുന്നു. ഭാര്യ: ജോയ്സ്. പിതാവ്: പരേതനായ ചാൾസ് ഫ്രാൻസിസ്. മാതാവ്: പരേതയായ മേരി നിക്കളസ്. മക്കൾ: മിനി റെജിനോൾഡ് (കോഴിക്കോട്), നിമ്മി രാജീവ് (മുംബൈ). മരുമക്കൾ: റെജിനോൾഡ് വാൾട്ടർ, രാജീവ് പോൾ നിക്കോളസ് (ഓറിയൻറൽ ഇൻഷുറൻസ്, മുംബൈ). സഹോദരങ്ങൾ: എൽസി സ്ഫടികം (ഗോവ), പരേതരായ ജോൺ ഫ്രാൻസിസ്, കമല ചന്ദ്രൻ (മുംബൈ), റ്റെമിന കൃപറാവു (ഗുണ്ടൂർ), രാജു. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് മഞ്ചേരി സി.എസ്.ഐ നിക്കോളാസ് മെമ്മോറിയൽ ദേവാലയ സെമിത്തേരിയിൽ.