ശ്രീകൃഷ്ണപുരം: കരിമ്പുഴ പഞ്ചായത്തിൽ മുസ്ലിം ലീഗിെൻറ ആദ്യകാല നേതാക്കളിൽ പ്രമുഖനായ സി.പി. അബ്ദുൽ കരീം (അദ്ദുപ്പു- 71) നിര്യാതനായി. മുസ്ലിം ലീഗ് വാർഡ് പ്രസിഡൻറ്, കൂട്ടിലക്കടവ് ഇസ്സത്തുൽ ഇസ്ലാം മഹല്ല് പ്രസിഡൻറ്, കൂട്ടിലക്കടവ് എ.എൽ.പി സ്കൂൾ മാനേജർ, മദ്റസ അധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുലൈഖ. മക്കൾ: ഫരീദ, ഫായിദ. മരുമക്കൾ: അബ്ദുസ്സലാം, മുഹമ്മദ് ശിഹാബ്.