ചാത്തന്നൂർ: പ്ലസ്ടു വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ആദിച്ചനല്ലൂർ പ്ലാക്കാട് സാന്ദ്ര ഭവനത്തിൽ പരേതനായ സജുവിെൻറയും ശ്രീദേവിയുടെയും മകൾ സ്നേഹ (16) ആണ് മരിച്ചത്. ചാത്തന്നൂർ എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ്. അമ്മ ശ്രീദേവി മൂത്തമകൾ സാന്ദ്രയുടെ പഠന ആവശ്യത്തിനുപോയി ഉച്ചക്ക് രണ്ടോടെ മടങ്ങിവന്നപ്പോഴാണ് സ്നേഹയെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.
ചാത്തന്നൂർ പൊലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സ്നേഹയുടെ മൊബൈൽ ഫോണും ഒരു കത്തും പൊലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.