പത്തനാപുരം: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. പിറവന്തൂർ വാഴത്തോപ്പ് പുത്തൻ വീട്ടിൽ പങ്കജനാചാരിയുടെ മകൻ ബിജു (39) ആണ് മരിച്ചത്. പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ, രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരിച്ചു. മാതാവ്: പരേതയായ വിജയമ്മാൾ. ഭാര്യ: ജൂലി. മക്കൾ: നിഖിത, നിഖിൽ.