മേലാറ്റൂര്‍: പത്താം ക്ലാസ് വിദ്യാര്‍ഥിയെ കുളത്തില്‍ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മേലാറ്റൂര്‍ കിഴക്കുംപാടത്തെ പൊറ്റയില്‍ മുഹമ്മദ് ബഷീറിെൻറയും സുലൈഖയുടെയും മകന് മുഹമ്മദ് സിനാന് (15) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ വീടിന് സമീപത്തെ കുളത്തിലാണ് അപകടം. കാല്‍വഴുതി വീണതാവാം എന്നാണ് നിഗമനം. മേലാറ്റൂര്‍ ആര്.എം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: റഹ്മത്തുല്ല, മുര്‍ഷിദ. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12ന് കിഴക്കുംപാടം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.