തിരൂരങ്ങാടി: തിരൂർ-താനൂർ റോഡിൽ പുത്തൻതെരുവിൽ തിങ്കളാഴ്ച രാത്രി ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത് ആലപ്പുഴ സ്വദേശി. ആലപ്പുഴ പുന്നപ്ര സി.ആർ.പി മീൻ കമ്പനിയിലെ തൊഴിലാളി പുന്നപ്ര സ്വദേശി ആശാരി വെളി അബ്ദുറസാഖിെൻറ മകൻ അസ്ഹറുദ്ദീൻ (26) ആണ് മരിച്ചത്. അസ്ഹറുദ്ദീെൻറ കൂടെ ലോറിയിലുണ്ടായിരുന്ന ഫൈസലിനെ (41) ഗുരുതര പരിക്കുകളോടെ കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടാമത്തെ ലോറിയിലുണ്ടായിരുന്ന ഡാനിഷ് (15), അൻസാർ (25) എന്നിവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി 10.30 ഓടെയായിരുന്നു അപകടം. കളമശ്ശേരിയിൽ നിന്ന് മുംബൈയിലേക്കുപോവുകയായിരുന്ന ലോറിയും മംഗലാപുരത്ത് നിന്ന് മീൻ ഇറക്കി തിരിച്ച് ആലപ്പുഴയിലേക്ക് മടങ്ങുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. രണ്ട് ലോറിയുടെയും കാബിൻ പൂർണമായും തകർന്നിരുന്നു. ലോറി വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്.
താനൂർ പൊലീസ് കേസെടുത്തു. മീൻ ലോറി ഡ്രൈവറാണ് മരിച്ച അസ്ഹറുദ്ദീൻ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി ചൊവ്വാഴ്ച വൈകീട്ട് ആലപ്പുഴയിലേക്ക് കൊണ്ടുപോയി.