വടക്കഞ്ചേരി: കിഴക്കഞ്ചേരി കണിയമംഗലം സഹദേവെൻറ ഭാര്യ അനിത (45) കവുങ്ങ് ദേഹത്ത് വീണ് മരിച്ചു. അനിതയുടെ വീടിന് സമീപത്തെ വീട്ടിൽ മരംമുറിക്കുന്നതിനിടെയാണ് അപകടം. മുറിച്ച മരക്കൊമ്പ് പതിച്ചതിനെ തുടർന്നാണ് കവുങ്ങ് അനിതയുടെ ദേഹത്ത് വീണത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. അപകടം നടന്ന ഉടൻ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഐവർമഠത്തിൽ സംസ്കരിച്ചു. മംഗലംഡാം പൊലീസ് കേസെടുത്തു. മക്കൾ: ശ്രുതി, ശ്രീന.