കൊട്ടിയം: കോവിഡ് കാലത്ത് കട തുറക്കാൻ കഴിയാത്തതിനെതുടർന്നുണ്ടായ സാമ്പത്തിക ബാധ്യതകളെ തുടർന്ന് ബ്യൂട്ടി പാർലർ ഉടമ ആത്മഹത്യ ചെയ്ത നിലയിൽ. മാടൻനട ബി.ആർ.എൻ 41 പ്രദീപ് നിവാസിൽ പ്രദീപിെൻറ ഭാര്യ ബിന്ദു (44) ആണ് മരിച്ചത്. കൊട്ടിയത്ത് മയ്യനാട് റോഡിൽ പ്രവർത്തിച്ചിരുന്ന വേവ്സ് ഓഫ് ബ്യൂട്ടി എന്ന സ്ഥാപനത്തിെൻറ ഉടമയായിരുന്നു. കഴിഞ്ഞവർഷമാണ് ഇവർ കൊട്ടിയത്ത് കട വാടകക്കെടുത്ത് ബ്യൂട്ടി പാർലർ തുടങ്ങിയത്. സ്ഥാപനം തുടങ്ങിയപ്പോൾ മുതൽ കോവിഡ് ആരംഭിച്ചതോടെ കട തുറന്നുപ്രവർത്തിപ്പിക്കാൻ കഴിയാത്ത അവസ്ഥയായി. ലക്ഷങ്ങൾ മുടക്കി തുടങ്ങിയ സ്ഥാപനം തുറക്കാൻ കഴിയാതായതോടെ സാമ്പത്തിക ബാധ്യതകളുണ്ടായി. ഇവർക്ക് പലരും പണം കൊടുക്കാനുള്ളതായും പറയുന്നു. ചൊവ്വാഴ്ച രാവിലെയാണ് ഇവരെ വീടിെൻറ ഒന്നാംനിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇരവിപുരം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മക്കൾ: ബിരുദ വിദ്യാർഥികളായ പ്രണവ്, ഭാഗ്യ.