ഓച്ചിറ: ചങ്ങൻകുളങ്ങര പനങ്ങാട്ട് (സരസ്വതി ഭവനം) റിട്ട. പോസ്റ്റ്മാസ്റ്റർ എൻ. സരസ്വതിയമ്മ (78) കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിൽ ചികിത്സയിലായിരുന്നു. ഭർത്താവ് കുട്ടൻപിള്ള കഴിഞ്ഞ 28ന് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. മക്കൾ: ജയചന്ദ്രൻപിള്ള (എം.എം പബ്ലിക്കേഷൻസ് കോട്ടയം) വത്സലകുമാരി. മരുമക്കൾ: ആനന്ദകുമാർ (കെ.എസ്.എഫ്.ഇ), രഞ്ജിനി. മൃതദേഹം യൂത്ത് കോൺഗ്രസ് പ്രവർത്തകർ സംസ്കരിച്ചു.