കണിയാപുരം: കണിയാപുരം പള്ളിനട കാപ്പിക്കട വാഹിദ് മൻസിലിൽ അബ്ദുൽ റഹുമാെൻറ മകൻ അബ്ദുൽ റഷീദ് (67) നിര്യാതനായി. ട്രാവൻകൂർ കയർ ഉൽപാദക സംഘം ഭാരവാഹിയും സ്വതന്ത്ര ക്ഷീരകർഷക സംഘം ചിറയിൻകീഴ് മണ്ഡലം പ്രസിഡൻറുമായിരുന്നു. കഠിനംകുളം ഗ്രാമപഞ്ചായത്ത് മെംബർ നസീമ കബീർ സഹോദരിയാണ്. മക്കൾ: സുധീർ, മാജിദ, ഇമാനത്ത്, ഷെമീറ, വാഹിദ്. മരുമക്കൾ: മംഗലപുരം മുൻ പഞ്ചായത്ത് മെംബർ ഷാനവാസ്, സുജാഹ്, സലിം, ഷർമി. മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് കുട്ടി അഹമ്മദ് കുട്ടി, പി. ഉബൈദുള്ള എം.എൽ.എ എന്നിവർ അനുശോചിച്ചു.