തിരൂരങ്ങാടി: ദേശീയപാതയിലെ വെന്നിയൂരിൽ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. തമിഴ്നാട് കുടലൂർ സ്വദേശി മുത്തുകറുപ്പൻ അറുമുഖനാണ് (56) മരിച്ചത്. ബുധനാഴ്ച പുലർച്ച ഒരു മണിയോടെയായിരുന്നു അപകടം. മൃതദേഹം തിരൂരങ്ങാടി പൊലീസ് ഇൻക്വസ്റ്റ് നടത്തി. താലൂക്ക് അശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.