പരപ്പനങ്ങാടി: ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു.
നെടുവ പൂവത്താൻകുന്നിലെ ഒപ്പംതറമ്മൽ രാമനാണ് (56) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് പരപ്പനങ്ങാടി കോവിലകം റോഡ് ജങ്ഷനിലായിരുന്നു അപകടം. ഭാര്യ: പുഷ്പ. മക്കൾ: രാഗേഷ്, രോഹിത്, രേഷ്മ. മരുമകൻ: പ്രണവ്.