കൽപകഞ്ചേരി: കന്മനം പാറക്കല്ല് കോഴിപ്പുറത്ത് അബ്ദുൽ ഗഫൂറിെൻറ മകൻ അസീർ (29) യു.എ.ഇയിൽ വാഹനാപകടത്തിൽ മരിച്ചു. ദുബൈ വാട്ടർ സീൽ എൽ.ഐ.സി വാട്ടർപ്രൂഫിങ്ങ് കമ്പനിയിൽനിന്ന് ജോലി കഴിഞ്ഞ് ഷാർജയിലേക്ക് മടങ്ങുംവഴി റാസൽകൂർ അബീറിൽ ഇവർ സഞ്ചരിച്ച ബസും എതിരെ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മാതാവ്: ഖദീജ. ഭാര്യ: ഹസ്ന. സഹോദരങ്ങൾ: ആദിൽ, ഫാദിൽ.