വടക്കഞ്ചേരി: വീട് പണിക്കിടെ വെൽഡിങ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു. കാവശ്ശേരി ചമ്പാനോട് ഭാസ്കരെൻറ മകൻ ശശിയാണ് (34) മരിച്ചത്. കിഴക്കഞ്ചേരി പാണ്ടാംകോട്ടിൽ ബുധനാഴ്ച രാവിലെ പത്തോടെയാണ് അപകടം. പാണ്ടാംകോട് മുസ്ലിം പള്ളിക്ക് മുന്നിലെ വീടിെൻറ മുകളിൽ വെൽഡിങ് ജോലി ചെയ്യുന്നതിനിടെ സമീപത്തെ വൈദ്യുതി ലൈനിൽ കമ്പി തട്ടി ഷോക്കേൽക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: സത്യഭാമ. ഭാര്യ: ദർശന. മക്കൾ: അശ്വയ്ദ്, ആദിദേവ്. സഹോരങ്ങൾ: സതീഷ്, സജിത്ത്.