മൂന്നാർ: വീടിനടുെത്ത കടയിൽ പോയി മടങ്ങിയ യുവാവ് തടിലോറിക്കടിയിൽപെട്ട് മരിച്ചു. എല്ലപ്പെട്ടി എസ്റ്റേറ്റിലെ കെ.കെ ഡിവിഷനിലെ തൊഴിലാളി ചന്ദ്രൻ-രാജമ്മ ദമ്പതികളുടെ ഏകമകൻ സെന്തിൽ കുമാറാണ് (27) മരിച്ചത്. ബുധനാഴ്ച വൈകീട്ട് ഏേഴാടെ എല്ലപ്പെട്ടിയിലാണ് സംഭവം. കടയിൽനിന്ന് സാധനങ്ങൾ വാങ്ങി മടങ്ങുകയായിരുന്നു സെന്തിൽ. നിയന്ത്രണംവിട്ട ബൈക്ക് കോവിലൂരിൽനിന്ന് തടികയറ്റി വന്ന ലോറിക്കടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ടയറിനടിയിൽപെട്ട യുവാവ് തൽക്ഷണം മരിച്ചു. മൃതദേഹം മൂന്നാർ പൊലീസ് അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.