ശാസ്താംകോട്ട: സി.പി.എം മുൻ മൈനാഗപ്പള്ളി ലോക്കൽ സെക്രട്ടറി മൈനാഗപ്പള്ളി കടപ്പ മീനത്തേതിൽ ഗോപാലകൃഷ്ണപിള്ള (84) നിര്യാതനായി. മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് മൂന്ന് മാസം ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. മൈനാഗപ്പള്ളി മുൻ ഗ്രാമപഞ്ചായത്ത് അംഗം, കർഷകസംഘം, സി.ഐ.ടി.യു താലൂക്ക് കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ജഗദമ്മയമ്മ. മക്കൾ: അനിൽ കുമാർ (ഫയർഫോഴ്സ്), ആശ (ബിവറേജസ്). മരുമക്കൾ: രേഖ, പരേതനായ സന്തോഷ് കുമാർ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന്.