ഓച്ചിറ: മത്സ്യത്തൊഴിലാളി മത്സ്യബന്ധനത്തിനിടെ ബോട്ടിൽ കാൽ വഴുതി വീണ് മരിച്ചു. ആലപ്പാട് അഴീക്കൽ പണ്ടകശാലയിൽ സോമൻ (63) ആണ് മരിച്ചത്. മഹാദേവൻ എന്ന ബോട്ടിൽ വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. ഭാര്യ: അജി. മക്കൾ: മേഘ, ആരോമൽ, ഉണ്ണിക്കുട്ടൻ. മരുമകൻ: മനു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഏഴിന്.