ചാത്തന്നൂർ: ടിപ്പർ ലോറിയിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. മീയ്യണ്ണൂർ വെളിച്ചിക്കാ മലേവയൽ വലിയമല ചരുവിള പുത്തൻവീട്ടിൽ പരീത്കുഞ്ഞിെൻറയും മുത്തുബീവിയുടെയും മകൻ ഷിഹാബുദ്ദീൻ (41) ആണ് മരിച്ചത്.ബുധനാഴ്ച വൈകീട്ട് നാലരയോടെ ദേശീയപാതയിൽ ഊറാംവിളക്ക് സമീപമായിരുന്നു അപകടം. ഇരുവാഹനങ്ങളും ചാത്തന്നൂരിൽനിന്ന് പാരിപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്നു. ടിപ്പർ ലോറിയെ ഇടത് വശത്ത് കൂടി മറികടക്കുന്നതിനിടെ ലോറിയുടെ മുൻവശത്ത് ബൈക്ക് തട്ടി ഷിഹാബുദ്ദീൻ ലോറിയുടെ മുന്നിലേക്ക് വീഴുകയായിരുന്നു. ലോറിയുടെ മുൻചക്രം ഷിഹാബുദ്ദീെൻറ ദേഹത്ത് കൂടി കയറിയിറങ്ങി സംഭവസ്ഥത്ത് തന്നെ മരിച്ചു.നാട്ടുകാരും പൊലീസും എത്തി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് മരണം സ്ഥിരീകരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. മരംവെട്ട് തൊഴിലാളിയായിരുന്നു ഷിഹാബുദ്ദീൻ.സഹോദരങ്ങൾ: നവാസ്, ഷെഫീക്ക്, നസീറ, ജുമൈലത്ത്, അസീന, റസീന, അസൂറ. ടിപ്പർ ലോറി ഡ്രൈവർ കടയ്ക്കാവൂർ സ്വദേശി മഹേഷിനെതിരെ ചാത്തന്നൂർ പൊലീസ് കേസെടുത്തു.