ഏലംകുളം: റെയിൽവേ പാളത്തിൽ ഇരിക്കുകയായിരുന്ന മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ചു. വലമ്പൂർ സ്വദേശി പാറക്കൽ മുഹമ്മദിെൻറ (കുഞ്ഞിപ്പ) മകൻ അബൂബക്കർ (55) ആണ് മരിച്ചത്. മാട്ടായ ഭഗവതി ക്ഷേത്ര പറമ്പിനടുത്ത പാളത്തിൽ ബുധനാഴ്ച രാത്രി 10നാണ് സംഭവം. രാത്രി എട്ടിനും ഇദ്ദേഹം അവിടെ ഇരിക്കുന്നത് പലരും കണ്ടതായി പറയുന്നു. രാജ്യറാണി എക്സ്പ്രസാണ് ഇടിച്ചത്. ലോക്കോ പൈലറ്റ് ഏലംകുളം റെയിൽവേ ഗേറ്റിൽ അറിയിച്ചതോടെയാണ് വിവരം പരിസരവാസികളറിയുന്നത്. സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു. പെരിന്തൽമണ്ണ പൊലീസ് സംഭവസ്ഥലത്തെത്തി.
ജില്ല ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ കോവിഡ് പോസിറ്റിവായിരുന്നു. മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. കോവിഡ് പ്രോട്ടോകോൾ പ്രകാരം വ്യാഴാഴ്ച വൈകീട്ട് മല്ലിശ്ശേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. വർഷങ്ങളായി ഇദ്ദേഹം ഭാര്യയുടെ നാടായ മാട്ടായയിലാണ് താമസിക്കുന്നത്. ഭാര്യ: നാലുകണ്ടത്തിൽ ആയിശ (മാട്ടായ). മക്കൾ: ജുബൈരിയ, ജാസ്മിൻ, ജസീറ നസ്റിൻ, ജാബിർ (ജിദ്ദ), ജിനാസ്. മരുമക്കൾ: സുലൈമാൻ, ഉനൈസ്, സലാം, ഷഫ്ന.