വളാഞ്ചേരി: ആതവനാട് പാറ വടക്കേകുളമ്പില്‍ ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. കൊളത്തൂര്‍ സ്വദേശി നെടുവള്ളി നിസാറിെൻറ ഭാര്യ നുസ്രത്ത് (22) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവർ തിരുവേഗപ്പുറ പള്ളിയലിൽ മുഹമ്മദ് അമീർ (36), തിരുവേഗപ്പുറ താമരശ്ശേരി ഹംസയുടെ മക്കളായ ഹസനത്ത് (20), അൽഫീന (13) എന്നിവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്ക് രേണ്ടാടെയായിരുന്നു അപകടം. തിരുവേഗപ്പുറയിലെ യുവതിയുടെ വീട്ടിൽ നിന്ന് കുടുംബത്തോടൊപ്പം ആതവനാട്ടെ മരണ വീട് സന്ദര്‍ശിക്കാന്‍ വരുന്നതിനിടെയാണ് അപകടം. നാട്ടുകാർ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നുസ്രത്ത് മരിക്കുകയായിരുന്നു. വളാഞ്ചേരി പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മകൻ: മുഹമ്മദ് നബാൻ