കാഞ്ഞിരപ്പുഴ: പ്രഭാതസവാരിക്കിടെ കാറിടിച്ച് വിദ്യാർഥി മരിച്ചു. തൃക്കളൂർ മച്ചിങ്ങൽ വീട്ടിൽ ഹമീദിെൻറ മകൻ അനസ് (19) ആണ് വെള്ളിയാഴ്ച പുലർച്ച 2.30ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴിന് ദേശീയപാത ചിറക്കൽപ്പടി ഭാഗത്ത് നടക്കാനിറങ്ങിയ യുവാവിനെ മണ്ണാർക്കാട് ഭാഗത്ത് നിന്ന് പാലക്കാട്ടേക്ക് വരുന്ന കാർ ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അനസിനെ ആദ്യം തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്ക് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മണ്ണാർക്കാട് കല്ലടി എം.ഇ.എസ് കോളജിലെ ബി.കോം സി.എ മൂന്നാം വർഷ വിദ്യാർഥിയും എസ്.എസ്.എഫ് കാഞ്ഞിരപ്പുഴ സെക്ടർ ജനറൽ സെക്രട്ടറിയുമാണ്. മാതാവ്: നുസൈബ. സഹോദരൻ: അജ്നാസ്. മൃതദേഹം കൊറ്റിയോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.