പൊന്നാനി: പ്രവാസി ലീഗൽ സർവിസ് കമീഷൻ സംസ്ഥാന സെക്രട്ടറിയും കേരള ദലിത് ഫെഡറേഷൻ സംസ്ഥാന സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായ പൊന്നാനി ഈഴുവത്തിരുത്തി ഐ.ടി.സി റോഡിൽ താമസിക്കുന്ന ഉമൈത്താനകത്ത് അഡ്വ. ഫസൽ റഹ്മാൻ (54) നിര്യാതനായി. കോവിഡ് ബാധിതനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ കുട്ടുങ്ങാനകത്ത് മുഹമ്മദ് ഹാജി. മാതാവ്: പരേതയായ ആമിനാ ബീവി. സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ (ഡെപ്യൂട്ടി എച്ച്.എം, ദാറുൽ ഹിദായ ഹയർ സെക്കൻഡറി സ്കൂൾ പൂക്കരത്തറ), ഹിഫ്സു റഹ്മാൻ, അബ്ദുൽ സലാം, ഇസ്മയിൽ.