കടയ്ക്കൽ: തൊഴിലുറപ്പ് പദ്ധതിക്കിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ചിതറ കണ്ണങ്കോട് ബൈജു വിലാസത്തിൽ ഉഷ (55) ആണ് മരിച്ചത്. കണ്ണങ്കോട്-പെരിങ്ങാട് റോഡിെൻറ വശം വൃത്തിയാക്കുകയായിരുന്നു ഉഷ. 11ഓടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉഷ കുഴഞ്ഞുവീഴുകയായിരുന്നു. സഹപ്രവർത്തകർ ഉടൻതന്നെ കടയ്ക്കൽ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: ബൈജു, വിജി. മരുമക്കൾ: രാജി, രാധാകൃഷ്ണൻ.