കോവളം: കോവിഡ് ബാധിച്ച് മകൾ മരിച്ചതിന് പിന്നാലെ ചികിത്സയിലായിരുന്ന അമ്മയും മരിച്ചു. പാച്ചല്ലൂർ കാവിൻപുറം ആനന്ദ ഭവനിൽ പരേതനായ പുഷ്കരെൻറ ഭാര്യ രാജമ്മ (92) ആണ് മരിച്ചത്. കോവിഡ് ബാധിച്ചതിനെതുടർന്ന് മകൾ അംബിക (68) കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ മരണപ്പെട്ടിരുന്നു. ഇരുവരും നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. രണ്ടുപേർക്കും പരിശോധനാ ഫലം നെഗറ്റിവായെങ്കിലും കടുത്ത ന്യുമോണിയ പിടിപെടുകയായിരുന്നു. ഇരുവരുടെയും മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്കരിച്ചു. ചന്ദ്രികയാണ് മറ്റൊരു മകൾ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.