കല്ലമ്പലം: കോവിഡ് ബാധിച്ച് അമ്മയും മകളും മരിച്ചു. നാവായിക്കുളം ഇടമൺനില വേടൻവിള വീട്ടിൽ പരേതനായ ഷണ്മുഖ പിള്ളയുടെ ഭാര്യ സുധർമണിയമ്മയും (86), മകളും രാധാകൃഷ്ണൻ പിള്ളയുടെ ഭാര്യയുമായ ഇന്ദിരാകുമാരി(54)യുമാണ് മരിച്ചത്. സുധർമണിയമ്മ വ്യാഴാഴ്ച രാത്രി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ഇന്ദിരാകുമാരി വെള്ളിയാഴ്ച പുലർച്ചെ നാേലാടെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഇരുവർക്കും ന്യൂമോണിയയും ബാധിച്ചിരുന്നു.കുടുംബത്തിലെ മറ്റുള്ളവർക്കും കോവിഡ് ബാധിച്ചെങ്കിലും എല്ലാവരും സുഖപ്പെട്ടു. വിശ്വനാഥനും വിജയകുമാറുമാണ് സുധർമണിയമ്മയുടെ മറ്റ് മക്കൾ. മരുമക്കൾ: ബിന്ദു, ദേവി. രതീഷ്കുമാറും ഗിരീഷ്കുമാറുമാണ് ഇന്ദിരാകുമാരിയുടെ മക്കൾ. മരുമകൾ: മിഥുല.