ശാസ്താംകോട്ട: നിർമാണതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വേങ്ങ കിഴക്കേ പാരിപ്പളിൽ ശിവശങ്കരപ്പിള്ള (55) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് ഒന്നോടെ കാരാളിമുക്കിൽ ജോലിക്കിടയിലാണ് കുഴഞ്ഞുവീണത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചു. ഭാര്യ: ഉഷാകുമാരി. മക്കൾ: ചിന്നുമോൾ, ശാരിമോൾ. മരുമക്കൾ: സന്തോഷ്കുമാർ, ഗോപകുമാർ.