കൊല്ലം: നായ് കുറുകെ ചാടിയതിനെതുടർന്ന് ബൈക്ക് മറിഞ്ഞ് പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ഉമയനല്ലൂര്‍ പേരയം ഉത്രാടത്തില് അവിനാഷ് (25) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ഇയാള്‍ വെള്ളിയാഴ്ച രാത്രി 10.30ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകവെ കടപ്പാക്കട പ്രതിഭ ജങ്ഷനില്‍െവച്ച് നായ കുറുകെ ചാടുകയും ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു. അപകടത്തില്‍ അവിനാഷിെൻറ തല സമീപത്ത് കിടന്ന പെട്ടി ഓട്ടോയില്‍ ഇടിച്ചു. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ഗുരുതരമായി പരിക്കേറ്റ അവിനാഷിനെ ആദ്യം ജില്ല ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രേവശിപ്പിച്ചു. ശനിയാഴ്ച പുലർച്ചയോടെ മരിച്ചു. പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം മൃതദേഹം സംസ്കരിച്ചു. പിതാവ്: മോഹനന്. മാതാവ്: ജയശ്രീ. സഹോദരി: അവിന. അവിവാഹിതനാണ് .