ഓച്ചിറ: പ്രസവത്തെതുടർന്നുണ്ടായ രക്തസ്രാവത്തിൽ യുവതി മരിച്ചു. കൊറ്റമ്പള്ളി പത്മാലയത്തിൽ സന്തോഷിെൻറ ഭാര്യ പൊന്നു സന്തോഷ് (31) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെ വലിയകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പെൺകുഞ്ഞിന് ജന്മം നൽകി. അമിത രക്തസ്രാവത്തെ തുടർന്ന് കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിൽ പ്രവേശിപ്പിെച്ചങ്കിലും രക്ഷിക്കാനായില്ല. നവജാത ശിശുവിനെയും സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. യുവതിയുടെ രണ്ടാമത്തെ പ്രസവമാണ്. ഏഴു വയസ്സുള്ള ആത്മജയാണ് മൂത്ത മകൾ. ക്ലാപ്പന വരവിള ആലുംമൂട്ടിൽ സുരേഷ്ബാബു - ശ്രീദേവി ദമ്പതികളുടെ ഏകമകളാണ് പൊന്നു സന്തോഷ്. ബന്ധുക്കളുടെ പരാതിയെതുടർന്ന് ഓച്ചിറ പൊലീസ് അസ്വാഭാവിക മരണത്തിന് കേെസടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ക്ലാപ്പനയിലെ വീട്ടുവളപ്പിൽ.