തിരൂർ: കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തൃപ്രങ്ങോട് പെരുന്തല്ലൂർ പിലാക്കൽ സമദിെൻറ മകൻ മുഹമ്മദ് ഷിബിൽ (19) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 1.30നാണ് സംഭവം. പെരുന്തല്ലൂർ പുന്നക്കാം കുളങ്ങര കുളത്തിൽ കുളിക്കുന്നതിനിടെ ഷിബിൽ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാരും തിരൂർ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ യുവാവിനെ തിരൂർ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: സുഹറ. സഹോദരിമാർ: ഷിബില, സുഹൈല.